മുഹമ്മദ്(സ); സമഗ്ര വ്യക്തിപ്രഭാവം-2

SHARE:

 
പ്രവാചകന്റെ സ്ത്രീപക്ഷ കാഴ്ചപ്പാടുകൾ

                     ഇസ്ലാമിൽ സ്ത്രീകൾക്ക് ഒരു അവകാശവും ഇല്ല എന്ന് അവർ ഒരു അടിമയെ പോലെയാണെന്നും വെറുമൊരു സുഖഭോഗ വസ്തു മാത്രമാണവൾ എന്നുന്നയിക്കുന്ന പാശ്ചാത്യരും, യുക്തിവാദികളും തീർച്ചയായും അവർ ഇസ്ലാമിന്റെ യാഥാർത്ഥ്യം മനസ്സിലാക്കിയിട്ടില്ല എന്നാണ് ഇത് വ്യക്തമാക്കുന്നത് .സ്ത്രീകളെ വെറും അടിമയായി കണ്ട മക്ക ഖുറൈശികളോട് റസൂൽ പറഞ്ഞു: “ നിങ്ങളിൽ ഏറ്റവും ഉത്തമർ ഭാര്യമാരോട് നല്ല നിലയിൽ വർത്തിക്കുന്നവരാണ്. “

           ഒരിക്കൽ ഒരു സ്വഹാബി നബിയോട് ചോദിച്ചു : “ഭാര്യയോട് ഭർത്താവ് ചെയ്യേണ്ട ബാധ്യതകൾ എന്തൊക്കെയാണ്?” . പ്രവാചകൻ തിരുമേനി പറഞ്ഞു: “ നീ ഭക്ഷണം കഴിച്ചാൽ അവളെയും ഭക്ഷണം കഴിപ്പിക്കുക, നീ വസ്ത്രം ധരിച്ചാൽ അവളെയും വസ്ത്രം ധരിപ്പിക്കുക, നീ അവളുടെ മുഖത്തടിക്കരുത് , അവളോട് നീചമായ വാക്കുകൾ പറയുകയുമരുത്. “

                     ഇത്തരത്തിൽ പ്രവാചകൻ സ്ത്രീകളെ ഒരുപാട് ബഹുമാനിച്ചിരുന്നു എന്ന് ഹദീസുകളിലൂടെയും , ചരിത്രങ്ങളിലൂടെ വ്യക്തമാണ് . പ്രവാചകന്റെ ജീവിതം അടുത്തനുഭവിച്ചറിഞ്ഞ മാതൃകാമഹളകളാണ് ഉമ്മഹാത്തുൽ മുഅ്മിനീൻ. പ്രവാചകനെ കുറിച്ച് പ്രിയ പത്നി ആയിഷ ബീവി പ്രസ്താവിക്കുന്ന ഒരു ഹദീസിൽ കാണാം “പ്രവാചകൻ ഭാര്യമാർക്കിടയിൽ സമയം ഓഹരി വക്കുമായിരുന്നു “. പുണ്യ പ്രവാചകൻ കാമവെറിയനായിരുന്നു എന്ന് പറഞ്ഞവർക്ക് സുപ്രസിദ്ധ ചിന്തകൻ തോമസ് കാറിലൈലിന്റെ വാക്കുകളിലൂടെ മറുപടി നൽകാം : “മുഹമ്മദ് ഒരു വികാര മനുഷ്യനായിരുന്നില്ല . ആണെന്ന് പറയുന്നത് അക്രമവും ,അനീതിയും ആണ് .”

              ബഹുഭാര്യത്വത്തിന്റെ പേരിൽ റസൂൽ തങ്ങളെ വിമർശിക്കുന്നവർ മനസ്സിലാക്കേണ്ടത് , ഇന്നത്തെ സാഹചര്യത്തിൽതന്നെ ഭൗതിക സുരക്ഷിതത്വം മാത്രമാഗ്രഹിക്കുന്ന ഒരാൾക്ക് പോലും ബഹുഭാര്യത്വം അംഗീകരിക്കേണ്ടിവരും . എന്നാൽ, ഇസ്ലാമിക വീക്ഷണത്തിൽ ഒന്നിലധികം ഭാര്യമാരുള്ള ഭർത്താവ് തൻറെ എല്ലാ പത്നിമാരോടും തുല്യ നീതി പുലർത്തണമെന്നും , വ്യത്യസ്ത സമീപനം ഉണ്ടായി പോകരുതെന്നു  കർശനമായ ഭാഷയിൽ തന്നെ  താക്കീത് ചെയ്തിട്ടുണ്ട്. ഭക്ഷണം ,വസ്ത്രം, താമസം തുടങ്ങി ഭാര്യമാരുടെ ആവശ്യമുള്ള എല്ലാ കാര്യങ്ങളിലും തുല്യത പാലിക്കാനും ഇസ്ലാം പഠിപ്പിക്കുന്നുണ്ട്.

              എന്നാൽ,ഇതൊന്നും മനസ്സിലാക്കാതെ വെറും മുടന്തൻ ന്യായങ്ങൾ ഉന്നയിക്കുകയാണ് പാശ്ചാത്യ ലോകർ . അവർ പ്രവാചകനെ വെറും കാമഭ്രാന്തനായി വിവരിക്കുമ്പോൾ തന്നെ, ജീവിതകാലത്ത് പല സ്ത്രീകളെയും വിവാഹം കഴിച്ചത് ജീവിതത്തിൻറെ വ്യത്യസ്ത ഘട്ടങ്ങളിലുള്ള സ്ത്രീപുരുഷന്മാരുടെ പ്രശ്നങ്ങളും , പരാതികളും , ചിന്താഗതികളും , തുടങ്ങി അനവധി നിരവധി കാരണങ്ങളുള്ളത്  കൊണ്ടാണ് . ഈ സാഹചര്യത്തിലാണ് നബിക്ക് ആവശ്യമായ സ്ത്രീകളെ വിവാഹം ചെയ്യാൻ അനുമതി നൽകിയത്. ബഹുഭാര്യമാരുള്ള ഒരു ഭർത്താവിൻറെ കടമ തൻറെ ഭാര്യമാർക്കിടയിൽ തുല്യത കാണിക്കുക എന്നതാണ്. ഭക്ഷണം ,വസ്ത്രം, പാർപ്പിടം, സന്ദർശനം , ഓരോരുത്തർക്കും അനുവദിക്കുന്ന സമയം തുടങ്ങിയ എല്ലാ കാര്യങ്ങളിലും നീതിയും നബി പ്രത്യേകം ശ്രദ്ധിച്ചിരുന്നു അവരുടെ കൂട്ടത്തിൽ സൗന്ദര്യമുള്ളവരും , സൗന്ദര്യമില്ലാത്തവരും, പ്രായമായവരും , യുവതികളും , മധ്യവസ്കരും ഉണ്ടായിരുന്നു. ഇത്തരം സവിശേഷതകൾ ഒന്നും തന്നെ നബി (സ) യുടെ സമീപനത്തെ ഒരു വിധത്തിലും സ്വാധീനിച്ചിരുന്നില്ല.      

           ഭാര്യ ഭർത്താക്കന്മാരുടെ ജീവിതത്തിലുടനീളം ഉണ്ടാകേണ്ട സവിശേഷമായ സമീപനത്തിന്റെ വിശിഷ്ട പാഠങ്ങളാണ് തൻറെ പത്നിമാരിലൂടെ നബി (സ) ലോകത്തെ പഠിപ്പിച്ച ശ്രദ്ധേയമായ കാര്യം . സ്ത്രീകൾ വെറും അടിമകൾ ആണെന്നും ,ഉപഭോഗ വസ്തുവാണെന്നും, അവർക്ക് അനന്തരാവകാശമില്ലെന്നും ഉള്ള ഖുറൈശികളുടെ അന്ധവിശ്വാസത്തിലേക്കാണ് സ്ത്രീ വിമോചകനായി പ്രവാചകൻ (സ) വരുന്നത്. അത് വെറും കവലകളിലും, നാലാളുകൾ കൂടുന്നിടത്ത് നടത്തപ്പെടുന്ന കേവലം  വെറും മൊരു വാചകമടി മാത്രമായിരുന്നില്ല .മറിച്ച്, പ്രവാചകൻ (സ) യുടെ കുടുംബജീവിതം തന്നെയാണ് അതിന് ഉത്തമ മാതൃക. സ്ത്രീ മനുഷ്യവംശത്തിന്റെ പുറത്തുള്ള ജീവിയോ , അർദ്ധ മനുഷ്യനോ , പുരുഷൻറെ കേവലം ഉപഭോഗ വസ്തുവോ അല്ലെന്നും, പുരുഷനെപ്പോലെ തന്നെ ഒരു പൂർണ്ണ മനുഷ്യനാണെന്നും നബി കരീം (സ) ഹുദൈബിയ സന്ധിയിലെ സംഭവത്തിലൂടെ കാണിച്ചു തന്നു .

           ഭാര്യമാർക്ക് സ്വഗ്രഹത്തിൽ ജോലിയിൽ സഹായം ചെയ്തു കൊടുക്കുന്നതിൽ ഒരു വിമുഖതയും അവിടുന്ന് കാണിച്ചിട്ടില്ല. ലോകാനുഗ്രഹിയായ ഒരു പ്രവാചകൻ 14 ശതകങ്ങൾക്കും മുമ്പ് മനുഷ്യസമത്വത്തിന്റെ അതുല്യ പ്രഖ്യാപനം നടത്തി : “നീ നിൻറെ ഭാര്യക്ക് സേവനം ചെയ്തു കൊടുക്കൽ പുണ്യകർമമാകുന്നു . “സ്ത്രീകൾക്ക് അവരുടെ ആവശ്യങ്ങൾക്കും , താൽപര്യങ്ങൾക്കും വേണ്ടി ശബ്ദിച്ച നബിയെ പോലെയുള്ള ഒരു നേതാവ് പോലും അന്നും ഇന്നും ഉണ്ടായിട്ടില്ല. നബി ഒരിക്കലും തന്റെ പ്രിയപ്പെട്ടവരെ പ്രഹരിച്ചിട്ടില്ല എന്നതാണ് വ്യക്തം. മറിച്ച് ,അങ്ങനെ പ്രവർത്തിക്കുന്നവരെ പിന്തിരിപ്പിക്കുകയാണ് റസൂൽ ചെയ്തിരുന്നത് എന്നും വ്യക്തം .അവിടുന്ന് പറഞ്ഞു : “സ്വന്തം ദാസന്മാരെ അടിക്കുന്നത് പോലെ സ്വന്തം ഭാര്യയെ അടിക്കുന്നതിൽ നിങ്ങൾ ലജ്ജിക്കുന്നില്ലേ “ ?, പകലിൽ ഭാര്യയെ പ്രഹരിക്കുകയും പ്രദോഷത്തിൽ അവളുമായി സംസർഗത്തിൽ ഏർപ്പെടുകയും ചെയ്യുന്നത് ശരിയാണോ ?.


         അടിമ വിമോചനം സാധ്യമാക്കിയ പ്രവാചകൻ (സ).

    ലോകത്തുടനീളം അടിമത്ത സമ്പ്രദായം നീണ്ട് നിന്നപ്പോൾ അറേബ്യയിൽ പ്രവാചകന്‍ (സ) യാണ് അടിമകൾക്കായി രംഗത്തിറങ്ങിയതും , അത് വിജയിപ്പിച്ചതും. അതിനുള്ള ഉദാഹരണം ആയിരുന്നു തൻറെ പത്നിമാരിൽ ഒരാളായ മാരിയത്തുൽ ഖിബ്തിയ്യ .താനൊരു അടിമയായി നബി (സ) യുടെ കൈവശം വരുകയും എന്നാൽ ആ അടിമയെ പ്രവാചകന്‍ (സ) മോചിപ്പിച്ച് വിവാഹം കഴിക്കുകയും, ആ വിവാഹത്തിൽ നിന്ന് പ്രവാചകന് സന്താനങ്ങളും ഉണ്ടായി . ഇത്തരത്തിൽ അടിമകളെ അടിമത്വത്തിൽ നിന്നും അവരുടെ അവകാശങ്ങൾക്ക് വേണ്ടി പോരാടിയ ഒരു ഉത്തമ മാതൃകയാണ് പ്രവാചകൻ (സ).

        നബി (സ) അറേബ്യയിൽ ഉടനീളം അടിമകൾക്കായി നിയമങ്ങളും , ഒരുപാട് പുതിയ വ്യവസ്ഥകളും കൊണ്ടുവന്നിരുന്നു. അടിമകൾ സമൂഹത്തിൽ താഴ്ന്നു പോകേണ്ടവരല്ലെന്നും അവരെ സ്നേഹിക്കുകയും, അവർക്ക് വേണ്ട പ്രാധാന്യവും, അവകാശവും നൽകണമെന്ന് ആവശ്യപ്പെട്ടത് റസൂൽ (സ) തന്നെയായിരുന്നു. അതുകൊണ്ടുതന്നെ അടിമ മോചനത്തിന്റെ പ്രതിഫലം സ്വർഗം ആണെന്ന് അരുളിയതും , അടിമത്ത സമ്പ്രദായത്തെ ഒഴിവാക്കണം എന്നതിലേക്ക് താക്കീത് ചെയ്യുന്നതും. അടിമ നിർമാജനത്തിനായി പ്രവാചകൻ (സ) കുറച്ചു കാര്യങ്ങൾ ഉന്നയിക്കുകയുണ്ടായി. 

 ഒന്നാമതായി പറഞ്ഞത് : " സാഹോദര്യത്തോടെ നിങ്ങൾ അടിമകളുമായി ബന്ധം പുലർത്തുക , ഒരു ഉമ്മയുടെ മക്കൾ എന്ന നിലയിൽ നിങ്ങൾ അവരോട് പെരുമാറണം. " അടിമയും ഉടമയും സഹോദരങ്ങൾ ആണെന്ന ധാരണ ഉണ്ടാക്കുകയാണ് പ്രവാചകൻ (സ) ഇതു വഴി ചെയ്തത്. രണ്ടാമതായി അടിമകളുടെ അവകാശത്തെ പറ്റി ഉന്നയിച്ചു. സമൂഹത്തിൽ ഉടമയുടെ കീഴിലായി ജീവനറ്റു പണിയെടുക്കുന്ന അടിമകൾക്ക് അവരുടെ അവകാശങ്ങൾ നൽകുക എന്ന പ്രസ്താപിത ആശയം  നബി പ്രസ്താവിക്കുകയുണ്ടായി. മൂന്നാമതായി അടിമകളെ മോചിപ്പിക്കുന്നതിൽ വളരെ പുണ്യമായ പ്രതിഫലം ഉണ്ടെന്ന് ഉടമകൾക്ക് മുൻപിലായി പ്രഖ്യാപിച്ചു. മാത്രമല്ല, അവർക്കായി ദൈവസാനിദ്യത്തിൽ സർഗമാണ് പ്രതിഫലം എന്നും പ്രവാചകന്‍ കൂട്ടിച്ചേർത്ത് പറഞ്ഞു. "അവരുടെ ഭാരങ്ങളും അവരുടെ  മേൽ ഉണ്ടായിരുന്ന വിലങ്ങുകളും അദ്ദേഹം ഇറക്കി വയ്ക്കുകയും ചെയ്യുന്നു " എന്ന് ഖുർആനിക പരാമർശത്തെ അർഥവത്താക്കുന്നതായിരുന്നു അടിമ മോചനത്തിന്റെ കാര്യത്തിൽ പ്രവാചകൻ (സ) യുടെ നിലപാട്.

            എന്നാൽ ഈയൊരു നൂറ്റാണ്ട് പ്രവാചകനെ അടിമ മോചനത്തിന്റെ വിഷയത്തിൽ കുറ്റപ്പെടുത്തുമ്പോൾ ,ഗ്രീക്ക്-റോമൻ നാഗരികതയിൽ അതിക്രൂരമായി ക്രൈസ്തവരുടെ കീഴിലായി അടിമകളെ മർദ്ദിച്ചതിൽ ആർക്കും തന്നെ ഒരു പരാതിയും , പരിഭവവും ഇല്ല . അതുമാത്രമല്ല ഈ ഒരു നഗരികതയെ കുട്ടികളുടെ പാഠപുസ്തകങ്ങളിലും വ്യക്തമാക്കുന്നുണ്ട്. എന്നാൽ, ഈ ഒരു സമ്പ്രദായത്തെ തുടച്ചുനീക്കാൻ ആഹോരാർത്ഥം കഷ്ടപ്പെട്ട പ്രവാചകൻ (സ) യെ അടിമകളുടെ വിഷയത്തിൽ ആരോപണത്തിന് വിധേയമാക്കുകയും ചെയ്യുന്നു .ഇത്തരത്തിലുള്ള നന്മകളുടെ ഒഴിയാത്ത ആവനാഴിയുമായാണ് പ്രവാചകൻ (സ) ഇവിടേക്ക് നിയോഗിക്കപ്പെടുന്നത്.

       പ്രവാചക വ്യക്തിത്വ സവിശേഷതകള്‍ എന്നും എവിടെയും പ്രസക്തമായ നിലയിലാണ് അല്ലാഹു നെയ്‌തെടുത്തത്. ഒറ്റനോട്ടത്തില്‍ നിസ്സാരമെന്ന് തോന്നുന്ന ഒരു സംഭവകഥ പറയാം. നാലു പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ഒരു ജില്ലാ കലക്ടര്‍ ഭാര്യയും രണ്ടുമക്കളുമായി ഒരു സായാഹ്‌നത്തില്‍ കടപ്പുറത്ത് പോയി. അവരവിടെ ഇരുന്നപ്പോള്‍ കടല വില്‍പ്പനക്കാന്‍ വന്നു. എല്ലാവരും ഓരോ കുമ്പിള്‍ വാങ്ങി. തിരിച്ചു പോകുമ്പോള്‍ അവര്‍ ഒരു കടയില്‍ കയറി. പലതും വാങ്ങി. മക്കള്‍ക്ക് ഇഷ്ടമുള്ള ഒരു മധുര പലഹാരം അവിടെ കണ്ടു. പക്ഷേ ഒരെണ്ണം മാത്രമേ ഉണ്ടായിരുന്നുള്ളൂ. വീട്ടില്‍ പോയശേഷം പങ്കുവെച്ച് എടുത്തോളൂ എന്ന് നിര്‍ദേശിച്ച് പലഹാരം കലക്ടര്‍ ഏഴു വയസ്സായ മൂത്ത പെണ്‍കുട്ടിയുടെ കയ്യില്‍ കൊടുത്തു. നാലു വയസ്സുകാരന്‍ അനുജന്‍ അതു നോക്കിനിന്നു. കാറില്‍ചെന്ന് കയറുമ്പോള്‍ കലക്ടര്‍ ഓര്‍ത്തു. ഇന്നു വീട്ടില്‍ ഒരു വഴക്കിനും അടിക്കുമുള്ള ചാന്‍സുണ്ടെന്ന്. പങ്കുവെക്കുന്നത് മകളായിരിക്കും. നാലു വയസ്സുകാരന്‍ അനുജന് വലിയ ഭാഗം കിട്ടണം. അവള്‍ കൊടുക്കില്ല. അതുമതിയാവും വഴക്കിന്.

വീട്ടിലെത്തി ഏറെ നേരം കഴിഞ്ഞിട്ടും വഴക്കും അടിയും ഒന്നും കാണാതിരുന്നപ്പോള്‍ കൗതുകംകൊണ്ട് അദ്ദേഹം മകളെ വിളിച്ചന്വേഷിച്ചു. മകളുടെ വര്‍ത്തമാനം കേട്ട് കലക്ടര്‍ ഏറെ നേരം മൗനമായിനിന്നു. ‘അച്ചാ നമ്മള്‍ വാങ്ങിയ കടല പൊതിഞ്ഞ പേപ്പറുണ്ടല്ലോ അത് അടുത്ത പള്ളിയില്‍ നബിദിനത്തോടനുബന്ധിച്ച് വിതരണം ചെയ്ത നോട്ടീസായിരുന്നു. അതില്‍ മുഹമ്മദ് നബിയുടെ ചില ഉപദേശങ്ങള്‍ അച്ചടിച്ചിരുന്നു. ഏറ്റവും പ്രധാനമായി എനിക്ക് തോന്നിയത് ‘പങ്കുവെക്കുമ്പോള്‍ നിങ്ങള്‍ വലിയ ഭാഗം അപരന് കൊടുക്കണം’ എന്നതായിരുന്നു. മധുര പലഹാരം പങ്കുവെച്ചപ്പോള്‍ ഇന്ന് ഞാന്‍ അങ്ങിനെ ചെയ്തു. അനുജന് എന്താ സന്തോഷം’ എന്നായിരുന്നു മകള്‍ പറഞ്ഞത്. അമുസ്‌ലിമായ ആ കലക്ടര്‍ അന്നത്തെ ഒരു പ്രസിദ്ധീകരണത്തില്‍ എഴുതിയതാണിക്കഥ.

പങ്കുവെക്കുമ്പോള്‍ തുല്യമാക്കി കൊടുത്താല്‍ മതി. എന്നാല്‍ ഒരല്‍പ്പം കൂടുതല്‍ അപരന് കൊടുക്കുന്നതില്‍ പരിഗണനയും സ്‌നേഹാദരവുകളും കാരുണ്യവും മുഴച്ചുനില്‍ക്കും. അത് മനുഷ്യബന്ധങ്ങളെ സുദൃഢമാക്കും. നിസ്സാരമെന്ന് തോന്നുന്ന ഈ ഒരൊറ്റ കാര്യം ജീവിതത്തിന്റെ എല്ലാ മേഖലകളിലും മനുഷ്യര്‍ പാലിച്ചിരുന്നെങ്കില്‍ അനേകം കുടുംബങ്ങളില്‍ ഇന്ന് നടന്നുകൊണ്ടിരിക്കുന്ന വഴക്കും കേസും കോടതി നടപടികളും ജയില്‍വാസവും ഒക്കെ ഒഴിവാക്കാമായിരുന്നുവെന്ന് ഒരു കൗണ്‍സിലര്‍ എന്ന അനുഭവത്തിന്റെ വെളിച്ചത്തില്‍ പലപ്പോഴും തോന്നിയിട്ടുണ്ട്. സ്‌നേഹവും കരുണയും ഒക്കെ അല്ലാഹുവുമായി ബന്ധിപ്പിച്ചാലേ അതു സാധിക്കുകയുള്ളു. അങ്ങനെയാണ് പ്രവാചകന്‍ ചെയ്തു കാണിച്ചത്.

വ്യക്തിത്വ വളര്‍ച്ചയെയും വികസനത്തെയും സംബന്ധിച്ച് ഏറെ ചര്‍ച്ചകളും പഠനങ്ങളും സെമിനാറുകളും ക്ലാസുകളും കോഴ്‌സുകളുമൊക്കെ സമകാലികത്തില്‍ ലോക വ്യാപകമായി ധാരാളം നടന്നുവരുന്നുണ്ട്. എന്നാല്‍ പ്രായോഗിക ജീവിതത്തില്‍ പ്രകടിതമായി സല്‍ഫലം നല്‍കാത്ത വെറും സിദ്ധാന്തങ്ങളായി അവശേഷിക്കുകയാണവയിലധികവും. കാരണം വളരെ വ്യക്തം, ഭൗതിക വളര്‍ച്ചയും വികാസവും മാത്രമാണ് അവയൊക്കെ ലക്ഷ്യംവെക്കുന്നത്. സംരക്ഷകനായ അല്ലാഹുവിന് ഒരു പങ്കും നല്‍കുന്നില്ല. പ്രവാചകനിലൂടെ വികസിപ്പിച്ചെടുത്ത വ്യക്തിത്വം സര്‍വദാതാവായ അല്ലാഹുവുമായി ബന്ധിതമാണ്. മനുഷ്യമനസ്സിന്റെ പ്രകൃതവും താല്‍പര്യങ്ങളും നന്നായറിയാവുന്ന സ്രഷ്ടാവാണ് ജീവിത നടപടിക്രമങ്ങള്‍ നിശ്ചയിച്ചത്. അങ്ങനെയാണ് ഖുര്‍ആന്‍ പ്രവാചക വ്യക്തിത്വമായി പ്രത്യക്ഷപ്പെട്ടത്. ധര്‍മവും നീതിയും സ്‌നേഹവും കാരുണ്യവും പരിഗണനയും തുടങ്ങി ഉന്നത മൂല്യങ്ങളുടെ പൂര്‍ത്തീകരണമാണ് ഖുര്‍ആനിലൂടെ ജീവിതത്തിനായി നിര്‍ദ്ദേശിക്കുന്നത്. എല്ലാത്തിന്റെയും ദാതാവ് അല്ലാഹുവാണെന്നും ഓരോരുത്തര്‍ക്കും നല്‍കപ്പെട്ടതില്‍ ദൈവിക വിചാരണയും രക്ഷാശിക്ഷാ വിധിയും ഉണ്ടാകുമെന്നും വിശ്വസിച്ച് പ്രവര്‍ത്തിക്കലാണ് മൂല്യങ്ങളെ നിലനിര്‍ത്തുന്നതിന് അനിവാര്യമായത് അല്ലാത്തതിലെല്ലാം ആര്‍ത്തിയും സ്വാര്‍ത്ഥതയും അതുവഴി അധര്‍മവും അനീതിയും പിശാച് കൂട്ടിക്കലര്‍ത്തും. സമകാലികത്തിലെ വിനാശകരമായ മനോരോഗവും അതു തന്നെയാണ്. പ്രവാചക വ്യക്തിത്വത്തെ കൂടുതലറിയാന്‍ ഗവേഷണ പഠനത്തിന് ഖുര്‍ആനിലൂം ഹദീസുകളിലും ഇനിയും ധാരാളം കാര്യങ്ങള്‍ അവശേഷിക്കുന്നുണ്ട്. നബിദിന സ്മരണകളില്‍ അതും കൂടി ഉള്‍പ്പെടുത്തിയാല്‍ അത് ലോകര്‍ക്ക് അനുഗ്രഹമാവും.


അബൂ സൽമാൻ

COMMENTS

Name

articles,160,contemporary,85,feature,18,history,16,Interview,4,Islamic,54,katha,8,News,2,poem,4,Politics,37,profile,38,Publications,4,Review,38,story,2,study,39,travelogue,3,
ltr
item
Al Ihsan Online Magazine : മുഹമ്മദ്(സ); സമഗ്ര വ്യക്തിപ്രഭാവം-2
മുഹമ്മദ്(സ); സമഗ്ര വ്യക്തിപ്രഭാവം-2
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgwsiqkYBwT9AV21YSTVVbC4C8BJQ0_a3DlGUklLr8AgwADldXlnQDhPOdfmmuJqyy7IuEpkMEKTc1EPQqJOqbSLEGYShliR1F_aeLGr_9eVp0N_vinnfTSCrA3x81qVO1lU0piAEjn1khez5jdEednJ6Yg4ezDfBYqT_g2BHYPK5LmxbCJN7NmHoYoIp4/w640-h640/muhammed%20s%202.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgwsiqkYBwT9AV21YSTVVbC4C8BJQ0_a3DlGUklLr8AgwADldXlnQDhPOdfmmuJqyy7IuEpkMEKTc1EPQqJOqbSLEGYShliR1F_aeLGr_9eVp0N_vinnfTSCrA3x81qVO1lU0piAEjn1khez5jdEednJ6Yg4ezDfBYqT_g2BHYPK5LmxbCJN7NmHoYoIp4/s72-w640-c-h640/muhammed%20s%202.jpg
Al Ihsan Online Magazine
https://www.alihsanonweb.in/2023/10/prophet%20s%20a%20compre.html
https://www.alihsanonweb.in/
https://www.alihsanonweb.in/
https://www.alihsanonweb.in/2023/10/prophet%20s%20a%20compre.html
true
4618166015116177523
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS PREMIUM CONTENT IS LOCKED STEP 1: Share to a social network STEP 2: Click the link on your social network Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy Table of Content